Uploads from Julius Manuel

Watch and track your favorite playlist.

Curated by: Julius Manuel (301 videos)


Currently Playing: Pirates of Malabar 4 | Captain Kidd | Julius Manuel | HisStories

ആയിരത്തി അറുന്നൂറുകളുടെ അവസാനമാണ് ബ്രിട്ടീഷുകാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിലെ അളവറ്റ സമ്പത്തിനെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. എന്നാൽ ഇതിന് മുൻപ് ഇക്കാര്യമറിയാമായിരുന്ന പോർട്ടുഗീസുകാർ ഇന്ത്യയിൽ നിന്നും രഹസ്യമായി ചരക്കുകൾ കടത്തുന്നുണ്ടായിരുന്നു. ഞാഞ്ഞൂലിന്റെ വലിപ്പമുള്ള ഇത്തരം യൂറോപ്യൻ രാജ്യങ്ങളുടെ ഖജനാവ് നിറയ്ക്കുവാൻ ഇന്ത്യയിൽ നിന്നുള്ള രണ്ടോ മൂന്നോ കപ്പലുകളിലെ ചരക്കുകൾ തന്നെ ധാരാളമായിരുന്നു. ഇന്ത്യയിൽ നിന്നും മടങ്ങിയ രണ്ട് പോർട്ടുഗീസ് കപ്പലുകൾ പിടിച്ചെടുത്തപ്പോഴാണ് ഇംഗ്ലീഷുകാർക്ക് ഇക്കാര്യം വ്യക്തമായത്. ഖജനാവ് നിറയ്ക്കുവാൻ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾ കൊള്ളയടിക്കുവാൻ തുടങ്ങിയ ഇംഗ്ലീഷ്കാർ അത് പോരാതെ വന്നപ്പോൾ സാവധാനം ഇന്ത്യൻ തീരങ്ങളിൽ കച്ചവടങ്ങൾ തുടങ്ങുകയും ഗോഡൗണുകൾ സ്ഥാപിക്കുകയും ചെയ്തു തുടങ്ങി. ഇതേസമയം ഫ്രഞ്ചുകാരും, ഡച്ചുകാരും, പോർട്ടുഗീസുകാരും ഇതേ ലക്ഷ്യം വെച്ച് തന്നെ ഇന്ത്യൻ തീരങ്ങളിൽ താവളങ്ങൾ നിർമ്മിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള വൻകള്ളക്കടത്ത് നടക്കുന്ന ഈ സമയം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇത്തരം കപ്പലുകളുടെ ഒരു ചാകര തന്നെയായിരുന്നു ഉണ്ടായിരുന്നത്. അങ്ങിനെയാണ് ഇന്ത്യയിൽ നിന്നും കൊള്ളയടിച്ച് മടങ്ങുന്ന കപ്പലുകളെ വീണ്ടും കൊള്ളയടിക്കുവാൻ പൈറേറ്റുകൾ രംഗത്തിറങ്ങുന്നത്. ആ പൈറേറ്റുകളെ കൊള്ളയടിക്കുവാൻ പ്രൈവറ്റിയേഴ്സ് എന്ന പേരിൽ ഇംഗ്ളീഷുകാർ മറ്റൊരു കൂട്ടരെക്കൂടി രംഗത്തിറക്കി. അങ്ങിനെ ഇന്ത്യൻ തീരങ്ങളിൽ അതിരൂക്ഷമായ കടൽയുദ്ധം ആരംഭിച്ചു. സുശക്തമായ നാവികസേനയുടെ കുറവ് കാരണം ഇന്ത്യൻ രാജാക്കൻമാർക്ക് തീരത്തിനപ്പുറം കടലിൽ നടക്കുന്ന ഇത്തരം കൊള്ളയടികളുടെ മേൽ യാതൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് ബംഗാളിൽ നിന്നും കന്യാകുമാരി ചുറ്റി ഗുജറാത്തിലേക്ക് പോകുന്ന ഒരു കപ്പലിന് തീരങ്ങളിൽ സ്വാധീനമുറപ്പിക്കുകയും, താവളങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുള്ള ഫ്രഞ്ചുകാരുടെയും, ഡെച്ചുകാരുടെയും, പോർട്ടുഗീസുകാരുടെയും പേപ്പർ പാസുകൾ കൈവശം വേണമായിരുന്നു എന്ന് അറിയുമ്പോഴാണ് നമ്മൾ എത്രത്തോളം നിസഹായരായിരുന്നു എന്ന് മനസ്സിലാവുക. ഇത്തരം കലങ്ങി മറിഞ്ഞ ഒരു കാലാവസ്ഥയിൽ ഇംഗ്ലീഷ് രാജാവിന്റെ അനുമതിയോടെ മറ്റ് രാജ്യങ്ങൾ കൊള്ളയടിക്കുവാൻ ഇറങ്ങിത്തിരിച്ച പ്രൈവറ്റിയർ ആണ് ക്യാപ്റ്റൻ കിഡ്. എന്നാൽ കിഡ് മലബാർ തരങ്ങളിൽ എത്തുമ്പോൾ മറ്റ് കടൽക്കൊള്ളക്കാരും ഈ ഭാഗങ്ങളിൽ കറങ്ങുന്നുണ്ടായിരുന്നു. ഇവർ തമ്മിലുള്ള പോരാട്ടങ്ങളാണ് പൈറേറ്റ്സ് ഓഫ് മലബാർ എന്ന നമ്മുടെ പുതിയ സീരിസ്. അക്കാലത്ത് ഇന്ത്യൻ കടലുകളിൽ എന്താണ് നടന്നിരുന്നത് എന്ന് മനസ്സിലാക്കുവാൻ ഈ സീരീസ് നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്. സീരീസ് ആദ്യം മുതൽ കാണുവാനും, അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും മറക്കേണ്ട. To know more and invest in TATA NFO 👉🏻https://tinyurl.com/yfvbp834 ========== Part 1 https://youtu.be/K8FS1xZxbes Part 2 https://youtu.be/Y5UmwDygXms Part 3 https://youtu.be/gfcNPqoAmss Part 4 https://youtu.be/gVRq0zEBSjI ======== #hisstories #juliusmanuel ———————— MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com Blog https://blog.juliusmanuel.com ----- Chapters 00:00 Introduction 02:36 TATA AIA 04:31 Culliford’s Voyage to St Mary Island 09:46 Adam Baldridge 12:41 Edward Welch 14:08 Kidd Vs Robert Culliford 22:24 Home Bound 26:31 Kidd arrives New York 28:52 End Game


Tracks in this Playlist