Uploads from Julius Manuel

Watch and track your favorite playlist.

Curated by: Julius Manuel (301 videos)


Currently Playing: Pirates of Malabar 1 | ക്യാപ്റ്റൻ കിഡിന്റെ കഥ | Julius Manuel | HisStories

മുന്നൂറു വർഷങ്ങൾക്ക് മുൻപ് അമേരിക്കയുടെ അറ്റ്ലാന്റിക് തീരത്തുള്ള ലോങ്ങ് ഐലൻഡ് എന്ന ദ്വീപിലെ ഒരു രാത്രി. ഇരുളിന്റെ മറവിൽ ഒരുകൂട്ടം ആളുകൾ ഒരു പ്രത്യേക സ്ഥലം ലക്ഷ്യമാക്കി നീങ്ങുകയാണ്. നിലാവെളിച്ചത്തിൽ അവരുടെ ഭീതിനിറഞ്ഞ മുഖങ്ങൾ വ്യക്തമായി കാണുവാൻ സാധിക്കും. അവർ പരസ്പരം ഒരക്ഷരം ഉരിയാടാതെയാണ് മുന്നോട്ട് നടക്കുന്നത് . അതിനൊരു കാരണവുമുണ്ട്. ഒന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇക്കൂട്ടത്തിലെ ഒരാൾ ഒരു മന്ത്രവാദിയെ കണ്ടിരുന്നു. അയാളാണ് നിധിയിരിക്കുന്ന സ്ഥലം അവർക്ക് വെളിപ്പെടുത്തി കൊടുത്തത്. പക്ഷേ അതിനൊരു കുഴപ്പമുണ്ട്. ആ നിധി കുപ്രസിദ്ധ കടൽക്കൊള്ളക്കാരൻ ക്യാപ്റ്റൻ വില്യം കിഡ്ഡിന്റേത് ആണ്. തന്റെ ആത്മാവിനെ പിശാചിന് വിറ്റ ഭീകരനാണ് അയാൾ. അതുകൊണ്ട് തന്നെ പൈശാചിക ശക്തികളാണ് അയാളുടെ നിധിക്ക് കാവലിരിക്കുന്നത്. പരസ്പരം സംസാരിച്ചാൽ ആ ശക്തികൾ ഉണരുകയും നിധി എടുക്കാൻ ശ്രമിക്കുന്നവരെ അപായപ്പെടുത്തുകയും ചെയ്യും. ഈ വീഡിയോയിൽ പ്രശസ്തനായ കടൽക്കൊള്ളക്കാരൻ ക്യാപ്റ്റൻ വില്യം കിഡിന്റെ ജീവിതവും അദ്ദേഹം എങ്ങനെ ഒരു 'പ്രൈവറ്റിയർ' (രാജാവിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കൊള്ളക്കാരൻ) എന്ന നിലയിൽ നിന്ന് കുപ്രസിദ്ധനായ കടൽക്കൊള്ളക്കാരനായി മാറി എന്നതിനെക്കുറിച്ചുമുള്ള ചരിത്രപരമായ വിവരങ്ങൾ വിവരിക്കുന്നു. Buy NRI term insurance upto 23% discount online👉🏻https://tinyurl.com/3ezukvuf ========== Part 1 https://youtu.be/K8FS1xZxbes Part 2 https://youtu.be/Y5UmwDygXms Part 3 https://youtu.be/gfcNPqoAmss Part 4 https://youtu.be/gVRq0zEBSjI #hisstories #juliusmanuel —————————- ———————— 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com Blog https://blog.juliusmanuel.com -----


Tracks in this Playlist