Uploads from Julius Manuel

Watch and track your favorite playlist.

Curated by: Julius Manuel (301 videos)


Currently Playing: ഭൂപടത്തിലെ ആ ഒരു തെറ്റായ വര! 865 ദിവസത്തെ നരകജീവിതവും ഗ്രീൻലാൻഡിന്റെ രഹസ്യവും | Arctic History

ഭൂപടത്തിൽ അബദ്ധത്തിൽ വരയ്ക്കപ്പെട്ട ഒരു വര ഒരു രാജ്യത്തിന്റെ മുഴുവൻ ഉറക്കം കെടുത്തുകയും, ഒട്ടനവധി മനുഷ്യരുടെ ജീവത്യാഗത്തിന് കാരണമാവുകയും ചെയ്ത വിസ്മയകരമായ ഒരു ചരിത്രത്തിലേക്കാണ് ഈ വീഡിയോയിലൂടെ നമ്മൾ വിരൽ ചൂണ്ടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ പ്രശസ്ത അമേരിക്കൻ പരിവേഷകനായ റോബർട്ട് പിയറി (Robert Peary) ഗ്രീൻലാൻഡ് ഒരൊറ്റ വൻകരയല്ലെന്നും, അതിനെ വിഭജിച്ചുകൊണ്ട് 'പിയറി ചാനൽ' (Peary Channel) എന്നൊരു കടലിടുക്കുണ്ടെന്നും പ്രഖ്യാപിക്കുന്നു. ഈ ഒരൊറ്റ വര ഗ്രീൻലാൻഡിന് മേൽ അവകാശവാദമുന്നയിച്ചിരുന്ന ഡെൻമാർക്കിന് വലിയൊരു തിരിച്ചടിയായിരുന്നു. എന്നാൽ പിയറി പറഞ്ഞ ആ ജലപാത വെറുമൊരു മരീചിക അഥവാ 'ഫാറ്റാ മൊർഗാന' (Fata Morgana) എന്ന പ്രതിഭാസം മാത്രമാണെന്ന് തെളിയിക്കാൻ ഡെൻമാർക്ക് തങ്ങളുടെ ഏറ്റവും മികച്ച പരിവേഷകരെ നിയോഗിക്കുകയാണ്. ലുഡ്വിക് മിലിയൂസ് എറിക്സന്റെയും (Ludvig Mylius-Erichsen) തുടർന്ന് എയനാർ മിക്കൽസന്റെയും (Ejnar Mikkelsen) നേതൃത്വത്തിൽ പുറപ്പെട്ട ആ പര്യവേഷണ സംഘങ്ങൾ നേരിട്ടത് സങ്കല്പിക്കാൻ പോലും കഴിയാത്ത നരകയാതനകളായിരുന്നു. കൊടും തണുപ്പും പട്ടിണിയും കാരണം സ്വന്തം നായ്ക്കളെ വരെ കൊന്നു തിന്നേണ്ടി വന്ന ആ സാഹചര്യങ്ങൾ, ഒടുവിൽ കപ്പൽ തകർന്ന് വിജനമായ ദ്വീപിലെ ഒരു ചെറിയ വുഡൻ ക്യാബിനിൽ (Alabama Cottage) എണ്ണൂറ്റി അറുപത്തിയഞ്ചോളം ദിവസങ്ങൾ ഒറ്റപ്പെട്ടു കഴിയേണ്ടി വന്ന മിക്കൽസന്റെയും ഇവർ ഇവർസന്റെയും (Iver Iversen) അതിജീവന പോരാട്ടം ഏതൊരു ഹോളിവുഡ് സിനിമയെയും വെല്ലുന്നതാണ്. ഡെൻമാർക്കിന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലിനൽകിയ ഹീറോകളുടെയും, നെറ്റ്ഫ്ലിക്സ് സിനിമയായ 'എഗൈൻസ്റ്റ് ഐസ്' (Against Ice) എന്ന ചിത്രത്തിന് ആധാരമായ യഥാർത്ഥ സംഭവങ്ങളുടെയും ഈ ദീർഘമായ നറേഷൻ പൂർണ്ണമായി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. --------------. Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join ----- MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com/ Channels Instagram https://www.instagram.com/channel/AbbAIzWxF6R6qz7O/ Whatsup https://whatsapp.com/channel/0029Va4U8tZInlqO0BLvpg2V ===


Tracks in this Playlist